Spread the love

ന്യൂഡല്‍ഹി: മൃഗങ്ങൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തു. ഹരിയാനയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയിന്‍സാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ‘അനോകോവാക്സ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ പുറത്തിറക്കി.

നായ്ക്കൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ, മുയലുകൾ, എലികൾ എന്നിവയിൽ വാക്സിൻ ഫലപ്രദമാണെന്ന് അധികൃതർ പറഞ്ഞു. കൊവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വാക്സിൻ സംരക്ഷണം നൽകും. മൃഗങ്ങളുടെ രോഗപ്രതിരോധ ശേഷി അളക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒരു എലിസ കിറ്റും പുറത്തിറക്കി. വ്യാപനശേഷിയില്ലാത്ത ആന്റിജൻ വൈറസുകളാണ് വാക്സിൻ നിർമ്മിക്കാൻ ഉപയോഗിച്ചത്.

ലോകത്തിലെ മൃഗങ്ങൾക്കായളള ആദ്യത്തെ കോവിഡ് -19 വാക്സിൻ റഷ്യയാണ് പുറത്തിറക്കിയത്. കാർണിവക്-കോവ് എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ മാർച്ചിലാണ് റഷ്യ വികസിപ്പിച്ചെടുത്തത്. അടുത്ത സമ്പർക്കത്തിലൂടെ വളർത്തുമൃഗങ്ങൾക്ക് കോവിഡ്-19 ബാധിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരുന്നതിന് തെളിവുകളില്ല.

By newsten