ഇസ്ലാമാബാദ്: സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ഗൂഢാലോചന നടന്നുവെന്ന അമേരിക്കയുടെ പരാമർശത്തിൽ മുൻ പാക് പ്രധാനമന്ത്രി ക്ഷമാപണം നടത്തി. ഇമ്രാൻ ഖാന്റെ പാർട്ടി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ മുതിർന്ന മന്ത്രി കൂടിയായ ഖ്വാജ ആസിഫ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് യുഎസ് നയതന്ത്രജ്ഞൻ ഡൊണാൾഡ് ലിയുവിനോട് വിദേശ ഗൂഡാലോചന ആരോപിച്ച് ക്ഷമാപണം നടത്തിയതായി ആസിഫ് പറഞ്ഞു. ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ വാഷിംഗ്ടൺ ഡിസിക്ക് സന്ദേശം അയച്ചതായും അദ്ദേഹം അവകാശപ്പെട്ടു.