ഇസ്‌ലാമാബാദ്: ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യുഹം. ഇതേ തുടർന്ന് ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ബാനി ഗാല പട്ടണത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടുന്നതും മറ്റ് പൊതുപരിപാടികളും നിരോധിച്ചിട്ടുണ്ട്.
ഇമ്രാൻ ഖാനെതിരായ ആക്രമണമോ ചെയ്യാൻ പാടില്ലാത്ത മറ്റെന്തെങ്കിലുമോ ഉണ്ടായാൽ അത് പാകിസ്താനെതിരായ ആക്രമണമായി കണക്കാക്കുമെന്നും അതിൻറെ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും ഇമ്രാൻ ഖാൻറെ അനന്തരവൻ ഹസൻ നിയാസി മുന്നറിയിപ്പ് നൽകി. ബാനി ഗാലയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നഗരത്തിൻറെ എല്ലാ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.