റഷ്യ: യുക്രയ്നിലെ റഷ്യയുടെ അധിനിവേശത്തെ നേരിടാൻ റഷ്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ സ്വർണ്ണത്തിന്‍റെ ഇറക്കുമതി ജി -7 രാജ്യങ്ങൾ നിരോധിച്ചു. യുദ്ധത്തിന്‍റെ ആരംഭം മുതൽ, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ നിരവധി സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് സ്വർണ്ണ നിരോധനം. എണ്ണ കഴിഞ്ഞാൽ റഷ്യയിലെ ഏറ്റവും വലിയ വരുമാന മാർഗമാണ് സ്വർണം. ജി-7 രാജ്യമായ യുകെയിലേക്കാണ് റഷ്യ ഏറ്റവും കൂടുതൽ സ്വർണം കയറ്റുമതി ചെയ്യുന്നത്. ഉപരോധത്തിലൂടെ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച് റഷ്യയെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ജി-7 രാജ്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്.ഈ നിരോധനത്തിലൂടെ യുക്രെയ്നിലെ റഷ്യൻ സൈനികർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതടക്കമുള്ള തന്ത്രപ്രധാനമായ കാര്യങ്ങൾ നടപ്പാക്കാൻ റഷ്യക്കു കഴിയാതെവരും എന്നാണ് ജി–7 രാജ്യങ്ങൾ കരുതുന്നത്. സായുധ സേനയെ നേരിട്ട് എതിർക്കുന്നത് ദൂരവ്യാപകമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന തിരിച്ചറിവാണ് ജി-7 രാജ്യങ്ങളെ റഷ്യയെ സാമ്പത്തികമായി മുറുക്കാനുള്ള തന്ത്രത്തിലേക്ക് നയിച്ചത്.