Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഇ പി ജയരാജൻ ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. ശബരീനാഥിനെ നിയമപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കും. വിമാനത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസിൻ്റെ ആസൂത്രിത പ്രതിഷേധമാണെന്നും ശബരിയുമായി ചർച്ച നടത്തിയിരിക്കാമെന്നും സതീശൻ പറഞ്ഞു. മുൻ എംഎൽഎ കെ.എസ് ശബരീനാഥാണ് സമരത്തിന് നിർദ്ദേശം നൽകിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ശബരീനാഥിനെ നാളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ സമരത്തിന് നേതൃത്വം നൽകിയത് കെ.എസ് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്തിനുള്ളിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും വാർത്തയ്ക്ക് പിന്നാലെ കെ.എസ് ശബരീനാഥൻ പ്രതികരിച്ചു. പോലീസിന്‍റെ ചോദ്യത്തിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

By newsten