ആവശ്യമെങ്കിൽ പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവർക്കും ഉപരിപഠനത്തിന് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അഭിപ്രായങ്ങൾ ശേഖരിക്കാൻ സ്കൂളുകളിൽ പ്രത്യേക പി.ടി.എ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.