Spread the love

നാഗ്പുർ: ശിവസേന വിമതനായ ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള ആശയം തനിക്കുണ്ടായതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ശേഷം മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെയാണ്, ഫഡ്നാവിസിന്‍റെ വെളിപ്പെടുത്തൽ.

ഉപമുഖ്യമന്ത്രിയാകാൻ മാനസികമായി തയാറായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആ ഉത്തരവാദിത്തം ഏറ്റതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം നാടായ നാഗ്പുരിൽ സംസാരിക്കുമ്പോഴാണ് ഫഡ്നാവിസ് ഇക്കാര്യങ്ങൾ പറഞ്ഞത്

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയിച്ചെങ്കിലും ജനവിധി മോഷ്ടിക്കപ്പെട്ടുവെന്ന് ഫഡ്നാവിസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ, തന്‍റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിൻ വേണ്ടിയാണ് യോജിച്ചതെന്നും അധികാരത്തിൻ വേണ്ടിയല്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

By newsten