മുംബൈ: ദേശീയ പാതകളുടെ ടാറിംഗ് അതിവേഗം പൂർത്തിയാക്കിയതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ദേശീയപാതയുടെ ടാറിംഗ് 105 മണിക്കൂർ 33 മിനിറ്റ് കൊണ്ടാണ് പൂർത്തിയാക്കിയത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് എൻഎച്ച്എഐയുടെ അഭിമാനകരമായ നേട്ടം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ദേശീയപാത 53-ൽ അമരാവതിക്കും അകോലയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ഒറ്റവരിപ്പാത റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചാണ് ടാർ ചെയ്തിരിക്കുന്നത്. ജൂൺ മൂന്നിൻ രാവിലെ 7.27ൻ ആരംഭിച്ച പണി ജൂൺ 7 ൻ വൈകിട്ട് 5 മണിക്കാണ് പൂർത്തിയായത്.
രാജ്യത്തെ ധാതുസമ്പുഷ്ടമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ പാത കൊൽക്കത്ത-റായ്പൂർ-നാഗ്പൂർ-അകോല-ധുലെ-സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.