Spread the love

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ അത് നീക്കംചെയ്യാൻ ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിൽ പറയുന്നു.

ബില്ലിൽ ചേർത്തുകൊണ്ടും സർവീസ് ചാർജ് ഈടാക്കാൻ പാടില്ല. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം 1915-ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതി നൽകണം.

ഇത്തരം നിയമലംഘനങ്ങൾ ഉപഭോക്തൃ കമ്മീഷനിലും റിപ്പോർട്ട് ചെയ്യാം. സർവീസ് ചാർജ് നിർബന്ധമല്ലെന്ന് ഹോട്ടലുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം താൽപ്പര്യമനുസരിച്ച് സർവീസ് ചാർജ് നൽകാമെന്നാണ് നിർദ്ദേശം.

By newsten