Spread the love

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവൻ’ പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രോശിക്കുകയും യൂണിഫോമിൻറെ കോളറിൽ പിടിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രേണുകയെ വനിതാ പോലീസുകാർ ചേർന്ന് പോലീസ് വാഹനത്തിൽ കയറ്റുന്നതും വീഡിയോയിൽ കാണാം.

രാജ്ഭവൻ മാർച്ചിനിടെ പ്രവർത്തകർ ഇരുചക്ര വാഹനങ്ങൾക്ക് തീയിടുകയും സർക്കാർ ബസുകൾ തടയുകയും ചെയ്തതായാണ് റിപ്പോർട്ട്. രാജ്ഭവൻ സ്ഥിതി ചെയ്യുന്ന ഖൈർതാബാദ് പ്രദേശത്തും പരിസര പ്രദേശങ്ങളിലും ഗതാഗതം സ്തംഭിച്ചു. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും എംപിയുമായ എ.രേവന്ത് റെഡ്ഡി, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർക എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

By newsten