പർവതത്തിന്റെ ആകൃതിക്കും രുചിക്കും പേരുകേട്ട കമ്പനിയാണ് ‘ടോബ്ലെറോൺ ചോക്ലേറ്റ്’. ‘ടോബ്ലെറോൺ ചോക്ലേറ്റിന്’ ലോകമെമ്പാടും ഒരു വലിയ ആരാധകവൃന്ദമുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കമ്പനി ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്വിറ്റ്സർലൻഡിന് പുറത്തും ചോക്ലേറ്റ് ഉണ്ടാക്കാൻ മോണ്ടെലെസ് ഇന്റർനാഷണൽ തീരുമാനിച്ചു. 2023 ഓടെ യൂറോപ്പിലെ സ്ലൊവാക്യയിൽ ചോക്ലേറ്റ് ഉൽപാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, നിയമപരമായ കാരണങ്ങളാൽ സ്വിറ്റ്സർലൻഡിന്റെ ചിത്രം പാക്കേജിംഗിൽ നിന്ന് ഒഴിവാക്കേണ്ടിവരും. ചോക്ലേറ്റിന്റെ ആവശ്യകത വർദ്ധിച്ചതിനെ തുടർന്നാണ് മറ്റെവിടെയെങ്കിലും ഉൽപാദനം ആരംഭിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മൊണ്ടെലെസ് ഇതിനകം സ്ലൊവാക്യയിൽ മിൽക്കയും സുചാർഡ് ചോക്ലേറ്റുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. പുതിയ നീക്കം ചോക്ലേറ്റിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന് മോണ്ടെലെസ് പറഞ്ഞു.