Spread the love

ലഖ്‌നൗ: ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനമില്ലെന്ന് ലഖ്നൗവിലെ ലുലു മാൾ അധികൃതർ. ഇവിടെ ജീവനക്കാരെ നിയമിച്ചതിൽ മതപരമായ വിവേചനം ഉണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി ലുലു അധികൃതർ രംഗത്തെത്തിയത്. 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളും 20 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലുലു മാൾ പ്രൊഫഷണൽ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുസ്ലിം ജീവനക്കാർക്ക് പ്രത്യേകതയില്ലെന്നും അധികൃതർ പറഞ്ഞു. ഇന്‍റർവ്യൂ നടത്തി ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് നിയമനം നൽകിയത്. ഇക്കാര്യത്തിൽ വിവേചനമില്ലെന്ന് അധികൃതർ അറിയിച്ചു.

ലഖ്നൗവിലെ മാളിൽ മുസ്ലിം വിശ്വാസികൾ നമസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതേതുടർന്ന് മാളിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലിയതിന് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഈ രണ്ട് സംഭവങ്ങളെ തുടർന്ന്, മാളിൽ എല്ലാത്തരം പ്രാർത്ഥനകളും നിരോധിച്ചുകൊണ്ട് അധികൃതർ ഒരു ബോർഡ് സ്ഥാപിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും എന്നാൽ മാളിനുള്ളിൽ മതപരമായ ആചാരങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.

By newsten