Spread the love

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അലോട്ട്മെൻറ് ലിസ്റ്റ് തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയിൻറുകളും നൽകുന്നതാണ് ഇപ്പോളത്തെ രീതി. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ പ്രവേശനം ലഭിക്കണമെന്നില്ല. മെറിറ്റിന് പ്രാധാന്യം നൽകാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എം.സച്ചിൻ ദേവിൻറെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

By newsten