Spread the love

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത് സജീവമായിരുന്ന മൺസൂൺ പാത്തി ഇന്ന് മുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. അതിനാൽ, ഉത്തരേന്ത്യയിൽ കനത്ത മഴ പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദ്ദ മേഖല നിലവിലുണ്ട്. നാളെയോടെ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

തിങ്കളാഴ്ച വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.

By newsten