കൊടുമണ്‍: പ്രായം 92 കഴിഞ്ഞു, എന്നാലും ഒരു റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന് അത്ലറ്റ് മേള എന്ന് കേട്ടാൽ ഇന്നും ആവേശമാണ്. കോന്നി പയ്യാനമൺ തേക്കിനേത്ത് ജോൺ കൊച്ചുമാത്യുവാണ് നവതി പിന്നിട്ടിട്ടും പുതുതലമുറയ്ക്ക് പ്രചോദനമായി കായികരംഗത്ത് സജീവമാകുന്നത്.
കൊടുമണ്ണിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ ഡിസ്കസ് ത്രോ, ഷോട്ട് പുട്ട് മത്സരങ്ങളിൽ അദ്ദേഹം വളരെ ഊർജ്ജസ്വലനായാണ് പങ്കെടുത്തത്
ഹരിപ്പാട് കരുവാറ്റ എൻ.എസ്.എസ് സ്കൂളിലും ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹം ശ്രദ്ധ നൽകിയിരുന്നത് ബാസ്കറ്റ് ബോളിലായിരുന്നു.
1973 ലും 1974 ലും ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീമിൽ അംഗമായിരുന്ന അദ്ദേഹം, സർവീസസിനായി ഏഴ് വർഷത്തോളം കോർട്ടിലെത്തി. 1974 ലാണ് അദ്ദേഹം വ്യോമസേനയിൽ നിന്ന് വിരമിക്കുന്നത്. അന്ന് തൊട്ട് ഇന്ന് വരെ കായികമേഖലയെ നെഞ്ചോട് ചേർത്ത് പിടിച്ച അദ്ദേഹം എന്നും ഒരാവേശം തന്നെയാണ്