Spread the love

കൊച്ചി: വീഡിയോ ബ്ലോഗിൽ യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം വീക്കിലി ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്കെതിരെ സൂരജ് പാലാക്കാരൻ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്.

യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവിൽ പോയിരിക്കുകയാണ്. തുടർന്ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു.

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ വ്യാജ അശ്ലീല വീഡിയോ നിർമ്മിക്കാൻ നിർബന്ധിക്കുകയും തയ്യാറാവാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നന്ദകുമാറിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.പുറത്തിറങ്ങി നന്ദകുമാർ നടത്തിയ പരാമർശത്തിനെതിരെ യുവതി രംഗത്തെത്തി.

By newsten