ആയുഷ് വിഭാഗത്തിൽപ്പെട്ട സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്താനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരമൊരു തീരുമാനം എടുക്കുമ്പോൾ, അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.