കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 75,000 ത്തിലധികം തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം.
ആൾക്കൂട്ടം നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൊതു അനൗൺസ്മെന്‍റ് സംവിധാനത്തിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.