Spread the love

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹർത്താലിനെ നേരിടാൻ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അക്രമസംഭവങ്ങളെ നേരിടാൻ സര്‍കാരിന് കഴിഞ്ഞില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്‍റെ അഭാവം എന്നെ അത്ഭുതപ്പെടുത്തി. മുഖ്യമന്ത്രി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞില്ല. അക്രമത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഒരു വർഗീയതയെയും എതിർക്കാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

By newsten