തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് ചരിത്രനേട്ടം. നാക് റീ അക്രഡിറ്റേഷനിൽ സർവകലാശാലയ്ക്ക് A++ ഗ്രേഡ് ലഭിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു സർവകലാശാല ഈ നേട്ടം കൈവരിക്കുന്നത്. ഇത് ഐഐടി ലെവൽ റാങ്കാണ്. 2003ൽ കേരള സർവകലാശാല ബി++ റാങ്കും 2015ൽ എ റാങ്കും നേടി. 800 കോടി രൂപയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് യുജിസിയിൽ നിന്ന് ലഭിക്കുക.
3.67 ആണ് കേരളത്തിന്റെ സ്കോർ . സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്‌നമാണ് ഈ നേട്ടത്തിലെത്തിച്ചത്. നാക് ടീം എത്തുന്നതിന് മുമ്പ് അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തിയ ശേഷം 70 മാർക്ക് നൽകും. ശേഷിക്കുന്ന 30 മാർക്ക് വിവിധ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം നേരിട്ട് നൽകും. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുമ്പ് തന്നെ എല്ലാ വകുപ്പുകളും വളരെയധികം പരിശ്രമിച്ചിരുന്നു.
നല്ല അവതരണങ്ങൾ എല്ലാ രീതിയിലും തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. 800-1,000 കോടി രൂപയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് യു.ജി.സിയിൽ നിന്ന് ലഭിക്കുക. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിലവാരത്തിൽ മുന്നേറുന്നുവെന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. മറ്റ് സർവകലാശാലകളും സമാനമായ രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.