Spread the love

മദ്യവ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമം തുടങ്ങിയെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദ കമ്പനികൾക്ക് ബിയറും സ്പിരിറ്റും നിർമ്മിക്കാൻ അനുമതി നൽകാനുള്ള തീരുമാനമാണ് സർക്കാർ വീണ്ടും എടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘ഇന്ത്യൻ നിർമ്മിത വിദേശമദ്യ നിർമ്മാണത്തിന് പിണറായി വിജയൻ സർക്കാർ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ, ബ്രൂവറി ഡിസ്റ്റിലറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഞങ്ങൾ അതിനെ ശക്തമായി എതിർത്തിരുന്നു. എതിർപ്പിനെ തുടർന്ന് സർക്കാർ ഇത് പിൻവലിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വിവാദമായ ഈ കമ്പനികൾക്ക് ബിയറും സ്പിരിറ്റും നിർമ്മിക്കാൻ അനുമതി നൽകാൻ സർക്കാർ വീണ്ടും തീരുമാനം എടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നമില്ല’ അദ്ദേഹം പറഞ്ഞു.

By newsten