സൗദി അറേബ്യ: ആയിരക്കണക്കിന് ആടുകളുമായി സൗദി അറേബ്യയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 15,000ലധികം ആടുകളിൽ ഭൂരിഭാഗവും ചത്തൊടുങ്ങി. എന്നാൽ കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്.
ഞായറാഴ്ച രാവിലെയാണ് ബദർ 1 എന്ന കപ്പലാണ് മുങ്ങിയത്. അപകടസമയത്ത് 15,800 ആടുകളാണ് കപ്പലിലുണ്ടായിരുന്നത്. എന്നാൽ കപ്പലിന് 9,000 ആടുകളെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഇതാണ് അപകടത്തിന് കാരണമായത്.
കപ്പൽ മുങ്ങാൻ മണിക്കൂറുകൾ എടുത്തു. ശരിയായും വേഗത്തിലും പ്രവർത്തിച്ചിരുന്നെങ്കിൽ മൃഗങ്ങളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാഷണൽ എക്സ്പോർട്ട്സ് അസോസിയേഷൻ മേധാവി ഒമർ അൽ ഖലീഫ പറഞ്ഞു. 700 ആടുകളെ മാത്രമാണ് കപ്പലിൽ നിന്ന് രക്ഷിക്കാനായത്. എന്നിരുന്നാലും, ഇവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ദീർഘകാലം നിലനിൽക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറഞ്ഞു.