ഫിൻലാൻഡ്: ഫിൻലാൻഡിൽ നടന്ന കുര്തനെ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടി. ജാവലിൻ ത്രോയിൽ 86.69 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. കഴിഞ്ഞ വർഷത്തെ ഗെയിംസിൽ 86.79 മീറ്റർ എറിഞ്ഞാണ് ചോപ്ര മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ആദ്യ ശ്രമത്തിലാണ് ചോപ്ര 86.79 മീറ്റർ എറിഞ്ഞ് സ്വർണ്ണം സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് ശ്രമങ്ങളും ഫൗൾ ആവുകയായിരുന്നു. ഇതേ തുടർന്ന് ബാക്കിയുള്ള രണ്ട് അവസരങ്ങൾ ചോപ്ര വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ ചോപ്ര നയിക്കും. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.