Spread the love

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്ന് ഇ.ഡി. അബൂബക്കർ പഴേടത്തിന്‍റെ വീട്ടിലും നാല് ജ്വല്ലറികളിലുമാണ് റെയ്ഡ് നടന്നത്.

അബൂബക്കർ പങ്കാളിയായ ഫൈൻ ഗോൾഡ്, അറ്റ്ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് അഞ്ച് കിലോഗ്രാം സ്വർണം കണ്ടെടുത്തത്. സ്വർണത്തിന് പുറമെ 3.79 ലക്ഷം രൂപയും രഹസ്യ അറയിൽ നിന്ന് കണ്ടെടുത്തു. സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ പങ്ക് ഇഡി വാർത്താക്കുറിപ്പിൽ ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്.

By newsten