Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വിലയിൽ 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ ഒന്നിന് 37,200 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒരു പവന്‍റെ വില 38,200 രൂപയായി ഉയർന്നു.

ഒരു പവൻ സ്വർണത്തിന്‍റെ വില കഴിഞ്ഞ ദിവസം 37,880 രൂപയായിരുന്നു. സ്വർണ വിലയിൽ ഇന്ന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 4775 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിൽ നേരിയ ഇടിവുണ്ടായി. ഇടിവിൽ നിന്ന് ഡോളർ സ്ഥിരത കൈവരിച്ചതാണ് സ്വർണ്ണ വില കുറയാൻ കാരണം. എന്നിരുന്നാലും, സ്വർണ്ണ വില ഇപ്പോഴും ഔൺസിന് 1700 ഡോളറിന് മുകളിലാണ്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണ്ണം ഇപ്പോഴും.

By newsten