തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില പവന് 120 രൂപ കുറഞ്ഞു. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയായി കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37440 രൂപയാണ്.
ഗ്രാമിന് 15 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ചത്. ശനിയാഴ്ച 10 രൂപയാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,680 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 15 രൂപയാണ് കൂടിയത്. 9ന് 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.