Spread the love

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയതായി വ്യവസായ മന്ത്രി പി രാജീവ്.

ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഇത് ഉത്തേജനം നൽകുമെന്നും രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജീവിന്റെ പ്രതികരണം.

താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ സംസ്ഥാനമായതിനാൽ ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് കേരളം. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിംഗിൽ 20-ാം സ്ഥാനത്തായിരുന്നു കേരളം.

By newsten