രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മര്യാദയോടെ ഇരിക്കണമെന്നും അല്ലാത്ത പക്ഷം ഇറക്കിവിടുമെന്നും ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് സതീശൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മതി. തന്റെ അടുത്ത് വേണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ
കഴിഞ്ഞ തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം എല്ലാ സി.പി.എം നേതാക്കളും കണക്കു പറയുന്നുണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ പിച്ച് നോക്കി. കണക്കുകൾ കേട്ടപ്പോൾ 25,000 വോട്ടിന് ജയിച്ചത് ഞങ്ങളാണോ അവരാണോ എന്ന് തോന്നി. അത്തരം കാര്യങ്ങളായിട്ടൊന്നും ഇവിടെ വരരുത്. പിണറായി വിജയനോട് ഇതുപോലുള്ള കാര്യങ്ങൾ ചോദിച്ചാൽ മതി. ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്.