Spread the love

2022 സെപ്റ്റംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവ സീസണും മൺസൂണിന്‍റെ അവസാനവും ഡിമാൻഡ് ഉയർത്തിയെന്നും വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വിൽപ്പനയിലെ കുതിച്ച് ചാട്ടമെന്നുമാണ് റിപ്പോർട്ട്. 

കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65 ദശലക്ഷം ടണ്ണായി. ഒരു വർഷം മുമ്പ് ഇതേ മാസത്തെ വിൽപ്പന 2.34 ദശലക്ഷം ടണ്ണായിരുന്നു. കോവിഡ് -19 ന്‍റെ ആഘാതം കാരണം 2020 സെപ്റ്റംബറിൽ വിൽപ്പന 20.7 ശതമാനമായി ഇടിഞ്ഞിരുന്നു.

കൂടാതെ, കഴിഞ്ഞ മാസത്തെ പെട്രോൾ വിൽപ്പന 2019 സെപ്റ്റംബറിലെ പകർച്ച വ്യാധിക്ക് മുമ്പുള്ള കാലയളവിനേക്കാൾ 23.3 ശതമാനം കൂടുതലാണ്. എന്നാൽ, 2022 ഓഗസ്റ്റിന് ശേഷം പെട്രോളിന്‍റെ ഡിമാൻഡ് 1.9 ശതമാനം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

By newsten