Spread the love

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും.എന്നിരുന്നാലും, ചിലയാളുകൾക്ക് ആ സുഹൃദ്ബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലാതിരുന്ന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കളുടെ എണ്ണവും കൂടുതലായിരിക്കും.

എന്നാൽ അതേ സമൂഹമാധ്യമങ്ങളാണ് രണ്ട് സുഹൃത്തുക്കളുടെ ഒത്തുചേരൽ ആഘോഷമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന രണ്ട് സൈനിക സുഹൃത്തുക്കളാണ് 75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്. എറിൻ ഷാ എന്ന വ്യക്തി ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ച വീഡിയോയിൽ സുഹൃത്തുക്കൾ ഇരുവരും കെട്ടിപിടിക്കുന്നതുമെല്ലാം കാണുന്ന ഏതൊരാളുടെയും കണ്ണ് നിറയും.
 

രണ്ട് വൃദ്ധ ദമ്പതികൾ ഒരു കെട്ടിടത്തിലേക്ക് കയറുന്നതും,അകത്തു കടന്ന ഉടനെ, വൃദ്ധൻ തന്‍റെ സുഹൃത്തിനെ തിരിച്ചറിയുന്നതും, സമയം പാഴാക്കാതെ അദ്ദേഹം തന്‍റെ സുഹൃത്തിനെ ആലിംഗനം ചെയ്യുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്.ഭൂമിയിൽ സൗഹൃദത്തിന്റെ മൂല്യം വീണ്ടും വിളിച്ചോതുന്നതാണ് 75 വർഷങ്ങൾക്ക് ശേഷമുള്ള സൈനിക സുഹൃത്തുക്കളുടെ ഒത്തുചേരൽ.

By newsten