തിരുവനന്തപുരം: സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്തതായി കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 3556 കിലോ അമൃതംപൊടിയാണ് വിതരണം ചെയ്തത്. 444 കിലോ ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തി.
അമൃതം പൊടി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ തയ്യാറായിട്ടില്ല. ആറ് മാസത്തിനും മൂന്ന് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവ ഉപയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 159 ഭക്ഷ്യോത്പന്നങ്ങളിൽ 35 എണ്ണവും തിരിച്ചെടുത്തിട്ടില്ല. 106 കേസുകളിൽ തുടർനടപടികളൊന്നും ഉണ്ടായില്ല.