വാഷിംങ്ടണ്‍: നവംബർ 15ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലെ പാം ബീച്ചിലെ മാർ അലാഗോയിൽ വെച്ച് വലിയ പ്രഖ്യാപനം നടത്താൻ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെഡി വാൻസിന്റെ പ്രചരണത്തിനായി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
നമ്മുടെ രാജ്യത്തെ സുരക്ഷിതവും മഹത്വമുള്ളതാക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഞാൻ അത് വീണ്ടും ചെയ്യും. പെട്ടെന്ന് എല്ലാവരും തയ്യാറാകൂ. നാളെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിന്റെ വില കുറയ്ക്കാതെ തന്നെ പറയുന്നു. ഞാൻ നവംബർ 15 ന് വമ്പൻ പ്രഖ്യാപനം നടത്തും. ഫ്ളോറിഡയിലെ പാം ബീച്ചിലിലുള്ള മാർ അലാഗോയിൽ വെച്ചായിരിക്കും പ്രഖ്യാപനം എന്നായിരുന്നു ട്രംപിന്റെ പരാമർശം. പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പേയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്.
2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനമായിരിക്കും അദ്ദേഹം നടത്തുകയെന്നാണ് സൂചനകൾ. താൻ മത്സരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സർവ്വേകളിലെല്ലാം താനാണ് മുന്നിട്ട് നിൽക്കുന്നതെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.