വാഷിങ്ടണ്‍: ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും സ്ത്രീകൾക്ക് ഗർഭച്ഛിദ്ര മരുന്നുകൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങി. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന യുഎസ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഈ നീക്കം.
കോടതി വിധിയെ തുടർന്ന് ഗർഭച്ഛിദ്രം നിരോധിക്കുന്ന മുൻ നിയമങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന രാജ്യത്തെ സംസ്ഥാനങ്ങളിൽ താമസിക്കുന്ന സ്ത്രീകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ. എന്നാൽ ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്.