Spread the love

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാൻ കോൺഗ്രസ് എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ കമ്മിറ്റിയും രൂപീകരിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ജി -23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെടുന്നു.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ്വിജയ് സിംഗ്, കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ജി 23 അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. പി ചിദംബരം, മുകുൾ വാസ്നിക്, ജയറാം രമേശ്, കെസി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രണ്ദീപ് സുർജേവാല, സുനിൽ കനുഗോളു എന്നിവരാണ് ടീമിലുള്ളത്. ഗ്രൂപ്പിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ നൽകും.

ഭാരത് ജോഡോ യാത്രയ്ക്കായി കേന്ദ്ര ആസൂത്രണ സംഘം രൂപീകരിച്ചിട്ടുണ്ട്. ദിഗ്വിജയ് സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രൺവീർ സിംഗ് ബിട്ടു, കെജി ജോർജ്, ജോതിമണി, പ്രദ്യുത് ബോർഡോലോയ്, ജിത്തു പട്വാരി, സലിം അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഭാരത് ജോഡോ യാത്ര കമ്മിറ്റി.

By newsten