Spread the love

കൊല്‍ക്കത്ത: ബോളിവുഡ് ഗായകൻ കെകെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്തയിലെ ഒരു സംഗീത പരിപാടിക്ക് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാൻഡ് ഹോട്ടലിൽ കുഴഞ്ഞുവീണ കെ.കെയേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. മരണകാരണം കണ്ടെത്താൻ ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയുടെ സംഘാടകരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ബോളിവുഡ് ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളി ഗായകനാണ് കെ.കെ. കൃഷ്ണകുമാർ കുന്നത്ത് (53). കൊൽ ക്കത്തയിൽ പരിപാടി അവതരിപ്പിക്കാൻ പോകുകയായിരുന്ന അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൻറെ ഗോവണിപ്പടിയിൽ നിന്ന് വീഴുകയായിരുന്നു. സംഗീത ലോകത്ത് കെ.കെ എന്നറിയപ്പെടുന്ന അദ്ദേഹം വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഉടൻ തന്നെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By newsten