Spread the love

കണ്ണൂർ: ഏഴാം ക്ലാസുകാരനായ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് റോഡിൽ ഇറക്കിവിട്ടതിനെതിരെ പിതാവിൻ്റെ പരാതി. അധ്യാപകൻ കൂടിയായ പിലാത്തറ സ്വദേശി പി രമേശനാണ് കെ.എസ്.ആർ.ടി.സിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

ഫുൾടിക്കറ്റ് വേണമെന്നും പിലാത്തറയിൽ സ്റ്റോപ്പ് ഇല്ലെന്നും പറഞ്ഞ് ഇറക്കിവിട്ടെന്നാണ് പരാതി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ എം നിരഞ്ജനാണ് ഈ അവസ്ഥയുണ്ടായത്. അധ്യാപകരായ പി.രമേശന്റെയും സിൽജയുടെയും മകനാണ്. ഇതുസംബന്ധിച്ച് പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പി.രമേശൻ പറഞ്ഞു.

By newsten