ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനായി, ഹജ്ജിന് പോകാൻ ആവശ്യമായ പണം കണ്ടെത്താൻ വിൽക്കാൻ തീരുമാനിച്ച ഭൂമി വിട്ട് നൽകി ഒരു കുടുംബം. ആറന്മുള വല്ലന സ്വദേശികളായ ഹനീഫയും ഭാര്യ ജാസ്മിനുമാണ് ഈ മാതൃകാപരമായ പ്രവൃത്തി ചെയ്തത്. ദമ്പതികളിൽ നിന്ന് സമ്മതപത്രം സർക്കാർ ഏറ്റുവാങ്ങി.
അടൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ മകൻ നിസാമും മകൾ നിസയും മാതാപിതാക്കളുടെ ആഗ്രഹത്തിന് പിന്തുണ നൽകി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി ലൈഫ് മിഷനായി ആകെയുള്ള 78 സെന്റ് ഭൂമിയിൽ 28 സെന്റാണ് കുടുംബം സംഭാവന ചെയ്തത്.