Spread the love

ഇസ്‌ലമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ അപ്പർ കൊഹിസ്ഥാൻ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ വന്‍ നാശം . കുറഞ്ഞത് 50 വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി അഞ്ച് സംഘങ്ങളെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചതായി റവന്യൂ ഓഫീസർ മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ 100 വീടുകൾ ഒലിച്ചുപോയതായി പ്രദേശവാസികൾ പറയുന്നു. രണ്ട് ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. പലരും ഭവനരഹിതരായി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

By newsten