Spread the love

ന്യുഡൽഹി: രാജ്യത്ത് മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഘട്ടംഘട്ടമായി ഇന്ത്യ നിർത്തലാക്കും. ജനീവ ഫിഷറീസ് സബ്‌സിഡി കരാർ പ്രകാരമാണ് സബ്‌സിഡി നിർത്തലാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ നടക്കുന്നത്.

ഫിഷറീസ് സബ്‌സിഡി ഇനി മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ ലഭ്യമാകൂ. പിന്നീട് സാവധാനം സബ്സിഡി നൽകുന്നത് നിർത്താനാണ് തീരുമാനം. പരിധിക്കപ്പുറം മത്സ്യം പിടിക്കുന്നവർക്ക് സബ്സിഡി നൽകില്ല. അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് ഇനി സബ്സിഡിക്ക് അർഹതയില്ല. സ്പെഷ്യൽ ഇക്കണോമിക് സോണിലെ മത്സ്യബന്ധനത്തിന് മാത്രമേ ഇനി സബ്സിഡി ലഭിക്കൂ.

സബ്സിഡി നിർത്തലാക്കുന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുകിട മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി 25 വർഷത്തേക്ക് കൂടി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനീവയിൽ നടന്ന ലോകവ്യാപാര സംഘടനാ മന്ത്രിതല യോഗം ഈ ആവശ്യം നിരസിച്ചു.

By newsten