ഡാലസ്: 2022 സമ്മര്‍ സീസണിലെ സൂര്യാതപമേറ്റ് ആദ്യ മരണം സംഭവിച്ചതായി ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സര്‍വീസസ് റിപ്പോർട്ട് ചെയ്തു.
66 വയസ്സുള്ള ഒരു സ്ത്രീ മരിച്ചുവെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൗണ്ടി അധികൃതർ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു മരണം സംഭവിച്ചതിൽ ഡി.സി.എച്ച്.എച്ച്.എസ് ഡയറക്ടർ ഡോ.ഫിലിപ്പ് വാംഗ ഖേദം പ്രകടിപ്പിച്ചു. ഈ സീസണിൽ ഏറ്റവും ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. അതിനെ നേരിടാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.