Spread the love

കോഴിക്കോട്: ചെറുവണ്ണൂർ ടി.പി റോഡിലെ പെയിന്‍റ് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് തീപിടുത്തമുണ്ടായത്.

മലപ്പുറം സിയാംകണ്ടം സ്വദേശി പൊയിലി സുഹൈലിനാണ് (19) പൊള്ളലേറ്റത്. ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

By newsten