Spread the love

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു. 2.3 ദശലക്ഷം ഡോളറാണ് വായ്പയെടുക്കുന്നത്. 2 ദിവസത്തിനകം വായ്പ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം ഉടൻ എത്തുമെന്ന് ധനമന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞു. സാമ്പത്തിക സഹായം ഉറപ്പാക്കിയതിൻ മിഫ്താ ചൈനീസ് സർക്കാരിന് നന്ദി പറഞ്ഞു.

പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാങ്ങുമായി ചർച്ച നടത്തി. അതേസമയം, സാമ്പത്തിക സഹായത്തിനായി ഐഎംഎഫുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. 2023 നവംബറോടെ പണം തിരികെ നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാട്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ്റെ വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതോടെ രാജ്യത്തിൻ്റെ സാമ്പത്തിക ഭാവി എന്തായിരിക്കുമെന്ന ആശങ്ക വർദ്ധിച്ചു വരികയാണ്.

By newsten