Spread the love

ന്യൂഡൽഹി: 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വ്യോമസേന. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയിൽ 96 എണ്ണം ഇന്ത്യയിൽ ആണ് നിർമ്മിക്കുക. വിദേശത്ത് നിന്ന് 18 വിമാനങ്ങൾ വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്ലോബൽ ആൻഡ് മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇവ വാങ്ങുന്നത്.

വിമാനത്തിന്റെ പകുതി ഇന്ത്യൻ കറൻസിയിലും ബാക്കി വിദേശ കറൻസിയിലുമാണ് നൽകുക. 60 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകും. ഇവയ്ക്ക് ഇന്ത്യൻ കറൻസിയിൽ മാത്രമായിരിക്കും പണം ചെലവഴിക്കുക. പദ്ധതിയിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ആശയത്തിന്റെ 60 ശതമാനവും ഇത് ഉറപ്പാക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻറെ പ്രതീക്ഷ.

ബോയിംഗ്, മിഗ്, ഇർകുട് കോർപ്പറേഷൻ, ഡാസോ ഏവിയേഷൻ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ടെൻഡർ പ്രക്രിയയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും പാകിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

By newsten