കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. ഇയാൾ അച്ഛനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദ്ദനനെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.
രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഗേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കുടുംബപ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.