Spread the love

ന്യൂദല്‍ഹി: കർഷക സംഘടനകളുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. കിസാൻ ഏകതാ മോർച്ചയുടെയും ട്രാക്ടർ 2 ട്വിറ്ററിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ഡസനോളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതിനാലാണ് ഈ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ട്വിറ്ററിൽ സമ്മർദ്ദം ചെലുത്തിയതെന്ന് എസ്കെഎം ആരോപിച്ചു. കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട കിസാൻ ഏകതാ മോർച്ച എന്ന ട്വിറ്റർ ഹാൻഡിലുൾപ്പെടെ ഇന്ത്യയിലെ ഒരു ഡസനോളം ട്വിറ്റർ അക്കൗണ്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു.

“ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട കാര്യം, ഈ കർഷക വിരുദ്ധ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരാവസ്ഥാ ദിനം തിരഞ്ഞെടുത്തു എന്നതാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ 1975 ജൂണ്‍ 25/26 രാത്രി ഇന്ത്യയുടെ, ജനാധിപത്യത്തില്‍ കറുത്ത ദിനമായി കണക്കാക്കപ്പെടുന്നു, പ്രസ്താവനയില്‍ പറയുന്നു.

By newsten