നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന ഇസ്രായേലികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഇസ്രായേലികൾ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ രൂപീകരണ വേളയിൽ പലസ്തീൻ കുടുംബത്തോട് ഇസ്രായേൽ സൈന്യം കാണിച്ച ക്രൂരതയെ ആസ്പദമാക്കിയുള്ള ‘ഫർഹ’ എന്ന സിനിമ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം.
പലസ്തീൻ വംശജനായ ജോർദാനിയൻ സംവിധായിക ഡോറീന്‍ ജെ സല്ലാം സംവിധാനം ചെയ്ത ‘ഫർഹ’ ഡിസംബർ 1ന് നെറ്റ്ഫ്ലിക്സിൽ എത്തി. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള പലസ്തീൻ കുടുംബത്തെ ഇസ്രായേൽ സൈന്യം കൂട്ടക്കൊല ചെയ്യുന്നതും ചിത്രത്തിൽ കാണാം.
‘രണ്ടുവര്‍ഷത്തിലേറെയായി സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ഞാന്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇസ്രായേല്‍ വിരുദ്ധ ചിത്രങ്ങളെ നെറ്റ്ഫ്‌ളിക്‌സ് പിന്തുണയ്ക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്’- ഒരു ഉപയോക്താവ് പറഞ്ഞു.