Spread the love

8 ഡോളറിന് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ ലഭിക്കുന്ന പ്രോഗ്രാം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ താൽക്കാലികമായി നിർത്തി വെച്ചത്. മൈക്രോബ്ലോഗിംഗ് സൈറ്റിൽ വ്യാജന്മാരുടെ ശല്യം കൂടിയതോടെയാണ് ഇലോൺ മസ്കും സംഘവും തീരുമാനം മാറ്റിയത്. അമേരിക്കയിലെ ഒരു ഭീമൻ കമ്പനിക്ക് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ ലഭിക്കുന്ന പ്രോഗ്രാം വഴി കിട്ടിയത് എട്ടിന്റെ പണിയാണ്.

യുഎസിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിക്ക് ട്വിറ്ററിലെ ബ്ലൂ ടിക്ക് കാരണം 15 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. കമ്പനിയുടെ അതേ പേരിലുള്ള വ്യാജ അക്കൗണ്ട് ട്വിറ്ററിൽ 8 ഡോളറിന് ബ്ലൂ ടിക്ക് വാങ്ങിയ ശേഷം ‘ഇൻസുലിൻ സൗജന്യമാണ്’ എന്ന് ട്വീറ്റ് ചെയ്തു. അതോടെ, എലി ലില്ലിയുടെ ഓഹരി കുത്തനെ ഇടിയുകയും വിപണി മൂലധനത്തിൽ നിന്ന് കമ്പനിക്ക് 15 ബില്യൺ ഡോളർ നഷ്ടപ്പെടുകയും ചെയ്തു.

By newsten