Spread the love

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അവതരിപ്പിച്ച ലാപ്ടോപ്പ് ചിട്ടി ഫണ്ട് പദ്ധതിയായ ‘വിദ്യ കിരണ’ത്തിന് തിരിച്ചടി . ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന വിദ്യാശ്രീ ലാപ്ടോപ്പുകൾ കിട്ടുന്ന വിലയ്ക് കെഎസ്എഫ്ഇ ജീവനക്കാർക്ക് വിൽക്കാൻ സർക്കാർ അനുമതി നൽകി.
കെഎസ്എഫ്ഇ ശാഖകളിൽ സൂക്ഷിച്ചിരുന്ന 4097 ലാപ്ടോപ്പുകൾ കേടാകാൻ സാധ്യതയുണ്ടെന്ന എംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കെഎസ്എഫ്ഇക്ക് ലാപ്ടോപ്പുകൾ സ്വന്തം ഉപയോഗത്തിനായി എടുക്കുകയോ ജീവനക്കാർക്ക് വേണമെങ്കിൽ വിൽക്കുകയോ ചെയ്യാം.

ഓൺലൈൻ പഠനം സുഗമമാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുന്നതിനായി കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പരാജയപ്പെട്ടത്.

By newsten