ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാകാൻ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സമ്മതിച്ചതെന്ന് റിപ്പോര്‍ട്ട്. . “മഹാരാഷ്ട്രയിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഫഡ്നാവിസിൻ അറിയാം. അദ്ദേഹത്തിൻറെ ശരിയായ രാഷ്ട്രീയ ഇടപെടലുകളും കണക്കുകൂട്ടലുകളും ഇല്ലാതെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടക്കില്ലായിരുന്നു. സർക്കാരിൻറെ ഭാഗമാകില്ലെന്ന് ഫഡ്നാവിസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ, ഈ ആവശ്യം ഉന്നയിക്കാൻ പ്രധാനമന്ത്രി രണ്ട് തവണ ഫഡ്നാവിസിനെ വിളിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു,” ഒരു മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. സർക്കാരിൻറെ ഭാഗമാകില്ലെന്ന് ഫഡ്നാവിസ് പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹത്തോടൊപ്പമുള്ള ആർക്കും അറിയില്ലായിരുന്നു. അങ്ങനെ പറയാൻ ആരും അയാളോട് നിർദ്ദേശിച്ചിരുന്നില്ല. എന്നാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.