കണ്ണൂര്: കണ്ണൂർ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. ഉച്ചയോടടുത്താണ് സംഭവം. പരിസരം വൃത്തിയാക്കിയ ശേഷം മാലിന്യം കത്തിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടിയപ്പോൾ അവശിഷ്ടങ്ങളോ മണമോ ഗന്ധമോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പഴയ ട്യൂബ് ലൈറ്റുകൾ പൊട്ടിത്തെറിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ആറ് കോടതികൾ പ്രവർത്തിക്കുന്ന പരിസരത്ത് വലിയ ശബ്ദമുണ്ടായി.